മംഗളൂരു: ബംഗളൂരുവില്‍നിന്ന് വാങ്ങി മംഗളൂരുവിലും കേരളത്തിലും എം.ഡി.എം.എ വില്‍പന നടത്തുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.മംഗളൂരുവിനടുത്ത ബണ്ട്വാള്‍ ലൊറെട്ടോവിലെ എ. അബ്ദുസ്സമദിനെയാണ് (36) സി.സി.ബി സംഘം അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് 2.30 ലക്ഷം വിലവരുന്ന എം.ഡി.എം.എ പിടിച്ചെടുത്തു. മംഗളൂരു നഗരത്തില്‍ നെഹ്റു മൈതാനിയില്‍ ഇടപാടുകാർക്ക് മയക്കുമരുന്ന് വില്‍പന നടത്തുന്നതിനിടെയാണ് പൊലീസ് എത്തിയത്.