ട്രേഡിങ് കമ്പനിയുടെ വ്യാജ വെബ്സൈറ്റ് നിർമിച്ച്‌ കൊടുങ്ങല്ലൂർ ചാപ്പാറ മണ്ണാറത്താഴം സ്വദേശിയായ ഡോക്‌ടറുടെ 25 ലക്ഷം രൂപ തട്ടിയ കേസ് ; യുവാവ് അറസ്റ്റിൽ

കൊടുങ്ങല്ലൂർ : ട്രേഡിങ് കമ്പനിയുടെ വ്യാജ വെബ്സൈറ്റ് നിർമിച്ച്‌ കൊടുങ്ങല്ലൂർ ചാപ്പാറ മണ്ണാറത്താഴം സ്വദേശിയായ ഡോക്‌ടറുടെ 25 ലക്ഷം രൂപ തട്ടിയ കേസില്‍ മലയാളിയായ പ്രതിയുടെ അറസ്റ്റ് കൊടുങ്ങല്ലൂർ പൊലീസ് രേഖപ്പെടുത്തി.തമിഴ്നാട് മൈലാപ്പൂർ മറീന സ്കൂള്‍ നഗറില്‍ താമസിക്കുന്ന വിജയ് (46) ആണ് പ്രതി.ചെന്നൈ കേന്ദ്രമായുള്ള എഫ്.എക്സ് യോഗി അഡ്വൈസേഴ്സ് കണ്‍സള്‍ട്ടന്റ് ആന്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പേരില്‍ 68.80 കോടി തട്ടിയ കേസില്‍ തമിഴ്നാട് ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്‌ത വിജയ് ചെന്നൈയില്‍ ജയിലില്‍ ആയിരുന്നു. ഇവിടെയെത്തിയാണ് കൊടുങ്ങല്ലൂർ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തിയത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

one × 3 =