വയനാട്: കളിക്കുന്നതിനിടെ പന്ത് തൊണ്ടയില്‍ കുടുങ്ങി രണ്ടര വയസുകാരന്‍ മരിച്ചു. ചെന്നലോട് സ്വദേശി മുഹമ്മദ് ബഷീറിന്‍റെ മകന്‍ മുഹമ്മദ് അബൂബക്കറാണ് മരിച്ചത്.ഞായറാഴ്ച രാത്രി 10നാണ് സംഭവം. കളിക്കുന്നതിനിടെ പന്ത് തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ആദ്യം രണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും പന്ത് എടുക്കാന്‍ സാധിച്ചില്ല. പിന്നീട് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു.