ബംഗളൂരു: മണ്ഡ്യയില്‍ കാവേരി നദിയില്‍ നാലുപേർ മുങ്ങിമരിച്ചു. മൈസൂരു സ്വദേശികളായ നാഗേഷ് (40), ഭരത് (17), ഗുരു (32), മഹാദേവ് (16) എന്നിവരാണ് മരിച്ചത്.മലവള്ളി താലൂക്കിലെ മുത്തത്തി വില്ലേജിലെത്തിയ ഇവരില്‍ ഒരാള്‍ നദിയില്‍ അബദ്ധത്തില്‍ മുങ്ങിയതോടെ മറ്റു മൂന്നുപേരും രക്ഷിക്കാൻ ശ്രമിച്ചതാണ് കൂട്ടമരണത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ആർക്കും നീന്തല്‍ വശമുണ്ടായിരുന്നില്ല.