കോഴിക്കോട്: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന പ്രാദേശിക സിപിഎം നേതാവ് മരിച്ചു. സിപിഎം കായണ്ണ ലോക്കല്‍ കമ്മിറ്റി അംഗവും പാടിക്കുന്ന് ബ്രാഞ്ച് സെക്രട്ടറിയുമായ സി.കെ രാജീവന്‍ ആണ് മരിച്ചത്.പാമ്പ് കടിയേറ്റ് കുറച്ചു ദിവസങ്ങളായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു. ഇതിനിടെ ‘ ആരോഗ്യനില ഗുരുതരമായി മരണപ്പെടുകയായിരുന്നു.മൃതദേഹം കായണ്ണയിലെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം വീട്ടിലേക്ക് കൊണ്ടുപോകും.