മൂന്നു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കാറില്‍ കടത്തി കൊണ്ടുപോകുകയായിരുന്ന മൂന്നു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. പഴയരിക്കണ്ടം വരകുളം മണപ്പാട്ട് റിന്‍സനാണ് ( 36) പിടിയിലായത്.പെരുമ്ബാവൂരില്‍ നിന്നും വാങ്ങിച്ച കഞ്ചാവ് ചില്ലറ വില്‍പ്പനയ്ക്കായി കൊണ്ടുപോകവേയാണ് പിടിക്കപ്പെട്ടത്. കാറില്‍ കഞ്ചാവ് കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പായ്ക്കറ്റുകളാക്കി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുത്തത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

four × three =