വളാഞ്ചേരി : ക്വാറികളില്‍ ഉപയോഗിക്കുന്നതിനായി എത്തിച്ച വൻ സ്ഫോടക വസ്തു ശേഖരം വളാഞ്ചേരി പൊലീസ് പിടിച്ചെടുത്തു.സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
സേഫ്റ്റി ഫ്യൂസ് ജലാറ്റിൻ, ഇലക്‌ട്രിക് ഡിറ്റ നേറ്ററുകള്‍, ഓർഡിനറി ഡിറ്റനേറ്റർ തുടങ്ങിയവ കണ്ടെടുത്തു.പട്ടാമ്പി നടുവട്ടം സ്വാമി ദാസൻ(40), കുറ്റിപ്പുറം ചെല്ലൂർ ഷാഫി(45), വടക്കുംപുറം ഉണ്ണികൃഷ്ണൻ(52), വലിയകുന്ന് രവി(62) എന്നിവരാണ് അറസ്റ്റിലായത്. കൊടുമുടിയില്‍ വാഹന പരിശോധനക്കിടെയാണ് പിടികൂടിയത് .