തിരുവനന്തപുരം :- വിശ്വ കർമ്മ സർവീസ് സൊസൈറ്റി യുടെആഭിമുഖ്യത്തിൽ നടത്തുന്ന ജനമുന്നേറ്റ യാത്ര യുടെ സമാ പനത്തോട് അനുബന്ധിച്ചു ആയിരങ്ങൾ പങ്കെടുക്കുന്ന സെക്രട്ടറിയേറ്റു ധർണ്ണ ഏപ്രിൽ 2ന് നടത്തും. സംഘടന ആവശ്യപെടുന്ന വിവിധ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടി കൾക്ക് രൂപം നൽകുമെന്ന് സംഘടന ഭാരവാഹികൾ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് ടി ആർ മധു, സംസ്ഥാന ജനറൽ സെക്രട്ടറി വിനോദ് തച്ചു വേലിൽ തുടങ്ങിയവർ അറിയിച്ചതാണിത്.