ദമാം നവോദയ, ഫൈസലിയ ഏരിയ, ഫൈസലിയ യൂണിറ്റ് അംഗമായിരിക്കെ മരണപ്പെട്ട കന്യാകുമാരി ജില്ല, കൽക്കുളം, വെള്ളിക്കോട് സ്വദേശി സെലാസ്റ്റിൻ. എസ്. മരിയന്റെ കുടുംബ സഹായഫണ്ട് തിരുവനന്തപുരം, വലിയതു റ, CPI( M)LC ഓഫീസിൽ കൂടിയ യോഗത്തിൽ വച്ച് LC സെക്രട്ടറി സഖാ. സനോഫർ, സലാസ്റ്റിന്റെ ഭാര്യ മേരിലതയ്ക്ക് കൈമാറി.
ദമാമിൽ വച്ച് സ്ട്രോക് വന്ന്, നാട്ടിൽ എത്തിയ തിരുവനന്തപുരം, കണിയാപുരം, NS വില്ലയിൽ നുജുമുദീന്റെ ചികിത്സാ സഹായം കോർപ്പറേഷൻ കൗൺസിലർ ഷാജിതാ നാസർ നുജുമുദീനു കൈമാറി. തിരുവനന്തപുരം, വള്ളക്കടവ്, വലിയതുറ CPI(M)LC ഓഫീസ് ആയ AKG മന്ദിരത്തിൽ കൂടിയ യോഗത്തിൽ നവോദയ മുൻ രക്ഷാധികാരി EM. കബീർ അദ്യക്ഷത വഹിച്ചു. നവോദയ മുൻ പ്രവർത്തകൻ സന്തോഷ് മാനവം സ്വാഗതം പറഞ്ഞു. യോഗത്തിൽ ഷംനാഹിജാസ്, ശ്യാം, സാജിറത്ത്, ദിലീപ്, നവാസ്, സുലൈമാൻ തുടങ്ങിയ പാർട്ടി പ്രവർത്തകരും, നുജുമുദീന്റെയും, സലാസ്റ്റ്യന്റെയും കുടുംബാംഗങ്ങളും പങ്കെടുത്തു.