ചടയമംഗലം: സഹോദരങ്ങളെ ആക്രമിച്ച കേസില്‍ പ്രതികള്‍ പിടിയില്‍. കൊല്ലം ചടയമംഗലത്താണ് സംഭവം നടന്നത്. ഇളമാട് അമ്ബലംമുക്ക് സ്വദേശികളായ രണ്ട് പ്രതികളുടേയും പേര് സതീശൻ എന്നാണ്.ശ്രീക്കുട്ടനെന്ന യുവാവിനെ ഇവർ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. ഇത് തടയാൻ ചെന്ന യുവാവിന്‍റെ സഹോദരനെ പ്രതികള്‍ കുത്തിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. ഇയാളുടെ നെഞ്ചില്‍ പരിക്കേറ്റിട്ടുണ്ട്.
പ്രതികളിലൊരാളുടെ ഓട്ടോറിക്ഷയില്‍ ശ്രീക്കുട്ടന്‍റെ വാഹനം തട്ടിയതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിലെത്തിച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരാണ് പരിക്കേറ്റ സഹോദരങ്ങളെ ആശുപത്രിയിലെത്തിച്ചത്.