കോഴിക്കോട്: വീടിന്‍റെ വാതില്‍ തകർത്ത് മോഷണം. വടകര മേമുണ്ടയിലെ ചല്ലിവയലില്‍ പ്രദീപന്‍റെ വീട്ടിലാണ് മോഷണം നടന്നത്.ഇയാളുടെ ഭാര്യയുടെ ബാഗും അതിലുണ്ടായിരുന്ന പണവും വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറും മോഷ്ടിച്ചു. അടുക്കള വാതില്‍ തകർത്താണ് മോഷ്ടാവ് വീട്ടില്‍ പ്രവേശിച്ചത്. ഈ സമയം കുടുംബം വീടിന്‍റെ മുകള്‍ നിലയില്‍ ഉറങ്ങുകയായിരുന്നു. വീട്ടുകാർ രാവിലെ എണീറ്റപ്പോളാണ് മോഷണവിവരമറിഞ്ഞത്. മോഷ്ടിക്കപ്പെട്ട സ്കൂട്ടർ കരിമ്പനപ്പാലം ഭാഗത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.