ത്യപ്പൂണിത്തുറ : കേരളാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ പി.രവിയച്ചൻ (96) അന്തരിച്ചു. തൃപ്പൂണിത്തുറ കോട്ടയക്കകം ലോട്ടസ് നന്ദനം അപ്പാര്‍ട്ട്മെന്‍റില്‍ വച്ചായിരുന്നു അന്ത്യം.കേരളം ആദ്യമായി രഞ്ജി ട്രോഫി മത്സരം വിജയിച്ചപ്പോള്‍ ടീമംഗമായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ 1000 റണ്‍സും 100 വിക്കറ്റുകളും സ്വന്തമാക്കുന്ന ആദ്യ മലയാളിയാണ് രവിയച്ചൻ. രണ്ടുതവണ അദ്ദേഹം കേരളാ ടീമിന്‍റെ ക്യാപ്റ്റനായിരുന്നു.
1952 മുതല്‍ 1970 വരെ കേരളത്തിനായി രഞ്ജി ട്രോഫിയില്‍ കളിച്ചിട്ടുണ്ട്. 55 മത്സരങ്ങളില്‍ നിന്നായി 1107 റണ്‍സും 125 വിക്കറ്റും രവിയച്ചന്‍ സ്വന്തമാക്കി.