വൈദ്യുതിച്ചാര്‍ജ് അടയ്ക്കാനെന്നപേരില്‍ 1300 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസര്‍ വിജിലന്‍സിന്റെ പിടിയിലായി.ഞീഴൂര്‍ വില്ലേജ് ഓഫിസര്‍ ജോര്‍ജ് ജോണ്‍ (52) ആണ് അറസ്റ്റിലായത്.കുറവിലങ്ങാട് സ്വദേശിയായ യുവാവ് ജനന രജിസ്‌ട്രേഷന്‍ നടത്താന്‍ പാലാ ആര്‍ഡിഒ ഓഫീസില്‍ അപേക്ഷ കൊടുത്തിരുന്നു.പരിശോധന നടത്തി അന്വേഷണ റിപ്പോര്‍ട്ട് ആര്‍ഡിഒ ഓഫിസില്‍ സമര്‍പ്പിക്കാന്‍ കൈക്കൂലിയായി 1300 രൂപ വില്ലേജ് ഓഫിസര്‍ ആവശ്യപ്പെട്ടു.വില്ലേജ് ഓഫീസിലെ വൈദ്യുതിച്ചാര്‍ജ് അടയ്ക്കാനെന്ന പേരിലാണ് പണം ആവശ്യപ്പെട്ടത്. കോട്ടയം വിജിലന്‍സ് ഓഫിസില്‍ പരാതി നല്‍കിയതോടെ കിഴക്കന്‍ മേഖലാ വിജിലന്‍സ് എസ്പി വി ജി വിനോദ്കുമാറിന്റെ നിര്‍ദേശാനുസരണം ഡിവൈഎസ്പി രവികുമാറും സംഘവുമാണ് പ്രതിയെ പിടികൂടിയത്.