ദ്വാരകയിലെ വീട്ടില്‍ 26കാരിയുടെ മൃതദേഹം അലമാരയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. ലിവ്‌ഇന്‍ പങ്കാളിയായ വിപല്‍ ടെയ്‌ലറെയാണ് പൊലീസ് രാജസ്ഥാനില്‍ നിന്ന് അറസ്റ്റ് ചെയ്തത്.മകളെ കൊലപ്പെടുത്തിയത് അവളുടെ ലിവ്‌ഇന്‍ പങ്കാളിയാണെന്ന് ഇരയുടെ പിതാവിന് സംശയമുണ്ടായിരുന്നു.
ഏതാനും ദിവസങ്ങളായി പെണ്‍കുട്ടിയെ ബന്ധപ്പെടാനാകാതെ വന്നതിനെ തുടര്‍ന്ന് ബുധനാഴ്ച പെണ്‍കുട്ടിയുടെ പിതാവ് പൊലീസിനെ സമീപിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി 10.40 ന് തന്റെ മകള്‍ കൊല്ലപ്പെടുമെന്ന് കോള്‍ വന്നെന്നും പിതാവ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്.
ദാബ്രി പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘം യുവതിയെ അന്വേഷിച്ച് ദ്വാരകയിലെ വീട്ടിലേക്ക് എത്തി. ഇവിടെ നടത്തിയ തെരച്ചിലിലാണ് ഒരു മുറിയിലെ അലമാരയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.