തിരുവനന്തപുരം :- ആയൂർവേദ രംഗത്ത് പുത്തൻ സംവിധാനങ്ങളുമായി ഡോക്ടർ. സജികുമാർസ് ഗായത്രിമെഡിക്കൽ ഇൻ സ്ടിട്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ തിരുവനന്തപുരം നഗരത്തിലെ രണ്ടാമത്തെ സ്ഥാപനം ആയ ഗായത്രി ആയൂർവേദ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ ആൻഡ് റുമാറ്റോളജി റി സർച്ച് സെന്റർ കൈമനത്ത്മെയ് 13ന് തിങ്കളാഴ്ച പ്രവർത്തനം തുടങ്ങും. അൻപതിലധികം കിടക്കകൾ ഉൾപ്പെടുന്ന ഒരു മൾട്ടി സ്പെഷ്യലിറ്റി ആയൂർവേദ ആശുപത്രിആണ് വിഭാവനം ചെയ്തിരിക്കുന്നത്.ആയൂർവേദ ചികിത്സാ വിധിയിലെ എല്ലാ വിഭാഗവും ഈ ആശുപത്രിയിൽ ഉണ്ടാകും.24മണിക്കൂറും പ്രവർത്തിക്കുന്ന ലാബ്, ഫിസിയോ തെറാപ്പി യൂണിറ്റ്, അത്യാഹിത വിഭാഗം തുടങ്ങിയവ ഈ ആശുപത്രിയിൽ ഉണ്ടാകും. പ്രസ്സ് ക്ലബ്ബിൽ നടത്തിയ പത്ര സമ്മേളനത്തിൽ സ്ഥാപനം ഡയറക്ടർ ഡോക്ടർ സജികുമാർസ്വാഗതം ആശംസിച്ചു. ഡോക്ടർ എം ആർ വാസുദേവൻ നമ്പൂതിരി അധ്യക്ഷൻ ആയിരുന്നു. ആയൂർവേദ വിഭാഗങ്ങളിലെ വിവിധ വിഭാഗങ്ങളെ ക്കുറിച്ച് ഡോക്ടർ വിഷ്ണു എം എൽ, ശിശിര, ഡോക്ടർ മുരളീധരൻ നായർ, പ്രേംകുമാർ എ ജി, അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു. ആശംസകൾ അർപ്പിച്ചു സിക്കിം മാധവി സ്കിൽസ് യൂണിവേഴ്സിറ്റി പ്രോഗ്രാം ഓഫീസർ അനൂബ് മുഹമ്മദ് സംസാരിച്ചു.