കോട്ടയം: ഏറ്റുമാനൂരില്‍ ട്രെയിനില്‍ യുവാവിനു പാമ്പു കടിയേറ്റതിന് പിന്നാലെ ബോഗി ഉദ്യോഗസ്ഥര്‍ മുദ്രവച്ചു.മധുര ചിന്നകോവിലാങ്കുളം സ്വദേശി കാര്‍ത്തി(23) ക്കാണ് പാമ്പു കടിയേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാര്‍ത്തി മെഡികല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. കാര്‍ത്തിക്കിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം.
മധുര- ഗുരുവായൂര്‍ എക്‌സ്പ്രസില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഒമ്പതരയോടെയാണ് ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനെത്തിയത്. കാര്‍ത്തി സഞ്ചരിച്ചിരുന്ന ബോഗി, കാടുപിടിച്ചു കിടക്കുന്നതിനു സമീപമായാണ് നിര്‍ത്തിയത്. ഈ കാട്ടില്‍ നിന്ന് പാമ്പ് ട്രെയിനിനുള്ളിലേക്ക് കയറിയെന്നാണ് കരുതുന്നത്.