തിരുവനന്തപുരം :-ലോകസഭ തിരഞ്ഞെടുപ്പിൽ കേരളത്തിലെ മുഴുവൻ മണ്ഡലങ്ങളിലും യൂ ഡി എഫ് സ്ഥാനാ ർഥി കൾക്ക് വോട്ടു നൽകി വിജയിപ്പിക്കുന്നതിലേക്കു വേണ്ടി പ്രവർത്തിക്കുമെന്ന് വെൽ ഫെയർ പാർട്ടിഓഫ് ഇന്ത്യ. തിരുവനന്തപുരത്ത് പാർട്ടിയുടെ സംസ്ഥാന നേതാക്കൾ ആയ റസാഖ് പാലേ രി, സുരേന്ദ്രൻ കരി പ്പുഴ, കെ എ ഷെ ഫീക്ക് തുടങ്ങിയ നേതാക്കൾ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. യൂ ഡി എഫ് വിജയിച്ചു കേന്ദ്രത്തിൽ ഒരു മത നിര പേക്ഷ സർക്കാർ അധികാരത്തിൽ വരണം എന്നാണ് പാർട്ടി ആഗ്രഹിക്കുന്നത് എന്ന് അവർ അറിയിച്ചു. കഴിഞ്ഞ 10വർഷത്തെ ഭരണം കൊണ്ട് രാജ്യത്തെ ഭരണഘടന യെ തന്നെ ദുർബലപ്പെടുത്തി. ബി ജെ പി ഇതര പാർട്ടികളെ ഒന്നിനെയും നില നിൽക്കാൻ കഴിയാത്ത വിധം തകർക്കുന്ന സമീപനം ആണ് കൈക്കൊള്ളുന്നതെന്നു നേതാക്കൾ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ യൂ ഡി എഫ് അധികാരത്തിൽ വരേണ്ടത് ആവശ്യം ആണെന്നും അവർ കൂട്ടിച്ചേർത്തു.