പാലക്കാട്: സഹോദരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊഴിഞ്ഞാമ്പാറ കുലുക്കപ്പാറ മാരിമുത്തുവിന്റെ മകന്‍ രംഗസ്വാമി (ദുരൈ-30) ആണ് മരിച്ചത്.തിങ്കളാഴ്ച വൈകീട്ട് 4.30ന് മദ്യപിച്ചെത്തിയ രംഗസ്വാമി വീട്ടില്‍ വഴക്കുണ്ടാക്കിയതിനെത്തുടര്‍ന്ന് സഹോദരന്‍ മഹേന്ദ്രന്‍ (23) കത്തി കൊണ്ട് കുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
മദ്യപിച്ചെത്തി വീടിനു സമീപം വീണപ്പോള്‍ എന്തോ കുത്തിയതാണെന്ന് പറഞ്ഞാണ് നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചത്. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിക്ക് മരിച്ചു. മൃതദേഹം കൊഴിഞ്ഞാമ്പാറ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി സംസ്‌കരിച്ചു.