(അജിത് കുമാർ. ഡി )
തിരുവനന്തപുരം :-മെഡിക്കൽ കോളേജിലെ ഹെഡ് നേഴ്സ് ബിജു കുമാറിന്റെ ദുരൂഹമരണത്തിന്റെ പിന്നിലുള്ള കാര്യങ്ങൾ വരും ദിനങ്ങളിൽ ഓരോന്നായി പുറത്തു വരുന്നതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പലർക്കും ഉറക്കമില്ലാ
രാത്രികൾ ആകും.
ആശുപത്രിയിൽപലരിൽ നിന്നുണ്ടായ തിക്ത അനുഭവങ്ങൾ ആണ് ബിജുകുമാർ ജീവിതം അവസാനിപ്പിക്കാൻ ഇടആകാൻ കാരണമായത് എന്നുള്ളവിഷയം വരും ദിവസങ്ങളിൽ തെളിവുകൾ സഹിതം പുറത്തു വരും എന്നാണ് അറിയുന്നത്. ഇത്തരം വിഷയങ്ങൾ പൊതു ജനങ്ങൾക്കിടയിൽ ചർച്ച ആകുന്നതോടെ ഈ സംഭവത്തിലെ എല്ലാ ദുരൂഹതകളും മറ നീക്കി പുറത്തു വരും. മെഡിക്കൽ കോളേജിലെ യൂണിയൻവിഭാഗങ്ങളിൽ ഉള്ള ചേരിപ്പൊരുകൾ, തങ്ങൾക്കിഷ്ടമില്ലാത്തവരുടെ പേരിൽ വാർത്തകൾ ചമച്ചുണ്ടാക്കി അവ മാധ്യമങ്ങൾക്ക് നൽകി അതിലൂടെ വൈരാഗ്യം തീർക്കുന്ന വിഭാഗക്കാരുടെ പങ്കും വരും നാളുകളിൽ ഈ വിഷയത്തിലൂടെ പുറത്തു വരും എന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ പുറത്താക്കുന്നതോടെ മെഡിക്കൽ കോളേജിനകത്തു വളരെ നാൾ കൊണ്ട് നീറി പുകഞ്ഞു കൊണ്ടിരിക്കുന്ന അഗ്നി പർവതത്തിന്റ പൊട്ടി തെറി ആകും ഇനിയുള്ള നാളുകളിൽ ഉണ്ടാകുക.ബിജുകുമാറിനെ കാണ്മാനില്ല എന്ന വാർത്തയും, സംഭവത്തിൽ ദുരൂഹതഉണ്ടെന്നുള്ള വാർത്ത ആദ്യമായി പുറം ലോകത്തു എത്തിച്ചതും, ബിജുകുമാറിന്റെ ദുരൂഹമരണം സംബന്ധിച്ച വാർത്തയും ജനങ്ങൾക്കിടയിലേക്ക് അതിവേഗം എത്തിച്ചത് ജയകേസരി ഓൺലൈൻ ആണ്.