സ്കോട്ട്ലൻഡിലെ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് ഇന്ത്യൻ വിദ്യാർഥികള്‍ക്ക് ദാരുണാന്ത്യം

ലണ്ടൻ: സ്കോട്ട്ലൻഡിലെ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് ഇന്ത്യൻ വിദ്യാർഥികള്‍ മുങ്ങിമരിച്ചു. ഡണ്ടി സർവകലാശാലയിലെ വിദ്യാർത്ഥികളായിരുന്ന ആന്ധ്രയില്‍ നിന്നുള്ള ജിതേന്ദ്രനാഥ് കറുടുറി (26), ചാണക്യ ബോലിസെട്ടി (22) എന്നിവരാണ് പെർത്ത്ഷെയറിലുള്ള ലിൻ ഓഫ് ടമല്‍ വെള്ളച്ചാട്ടത്തില്‍ മരിച്ചത്.ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ ഇവർ വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍.
ബുധനാഴ്‌ച വൈകുന്നേരം 7 മണിയോടെയായിരുന്നു സംഭവം. മറ്റൊരു സുഹൃത്തിനൊപ്പം വെള്ളച്ചാട്ടം കണ്ടു നടക്കവെ ചിത്രങ്ങള്‍ പകർത്താൻ ശ്രമിക്കു മ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് നിഗമനം. രണ്ടുപേർ ബ്ലെയർ അത്തോളിനടുത്തുള്ള ലിൻ ഓഫ് ടമ്മല്‍ വെള്ളച്ചാട്ടത്തില്‍ വീണെന്ന് റിപ്പോർട്ട് ലഭിച്ചതായും അടിയന്തര രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയ ശേഷം രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായും പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

1 × three =