അയോധ്യ ശ്രീരാമ ക്ഷേത്ര ട്രസ്റ്റിന്റെ യും വിശ്വഹിന്ദുപരിഷത്തിന്റെയും ആഭിമുഖ്യത്തിൽ പൂജപ്പുര സരസ്വതി മണ്ഡപത്തിൽ 22 ആം തീയതി വൈകുന്നേരം 5 30ന് അയോധ്യ ശ്രീരാമ ക്ഷേത്ര വിഗ്രഹത്തിൽ അഭിഷേകം ചെയ്ത അഭിഷേക തീർത്ഥം വിതരണവും ഹിന്ദുമഹാസമ്മേളനവും നടക്കുന്നു. പ്രസ്തുത പരിപാടിക്ക് മുന്നോടിയായി ഹനുമാൻ ജയന്തിയുടെ ഭാഗമായി ബജരംഗദളിന്റെ ആഭിമുഖ്യത്തിൽ പേരൂർക്കട ജംഗ്ഷനിൽ നിന്നും ഇരുചക്ര വാഹന റാലി വൈകുന്നേരം 4 30ന് ആരംഭിച്ച പൂജപ്പുര സരസ്വതി മണ്ഡപത്തിൽ സമാപിക്കുന്നു പ്രസ്തുത പരിപാടി ചിന്മയ മിഷൻ സ്വാമി അഭയാനന്ദ തീർത്ഥ ഉദ്ഘാടനം ചെയ്യുന്നു, സംസ്ഥാന സെക്രട്ടറി വി ആർ രാജശേഖരൻ മുഖ്യപ്രഭാഷണവും കാലടി ബോധാനന്ദ ആശ്രമം ഹരിഹരാനന്ദ സ്വാമിജി അഭിഷേക തീർത്ഥ വിതരണവും നടത്തുന്നു.