തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍. ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനായാണ് അമിത് ഷാ എത്തിയത്.കൊച്ചിയിലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ബിജെപി നേതാക്കള്‍ സ്വാഗതം ചെയ്തു.
ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തെ അമിത് ഷാ അഭിസംബോധന ചെയ്യും. തുടർന്ന് നാളെ പുന്നപ്രയിലേക്ക് തിരിക്കും. ബിജെപിയുടെ ശക്തമായ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനം സാക്ഷ്യം വഹിച്ചത്. പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെയാണ് ശോഭാ സുരേന്ദ്രന് പിന്തുണ അറിയിച്ച് അമിത് ഷാ എത്തിയിരിക്കുന്നത്.കഴിഞ്ഞ 19-ന് വയനാട് ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന് പിന്തുണ അറിയിച്ച്‌ബിജെപി ദേശിയ അദ്ധ്യക്ഷൻ ജെപി നദ്ദ കേരളത്തിലെത്തിയിരുന്നു.