കട്ടിപ്പാറ കരിഞ്ചോലയില്‍ കാണാതായ വിദ്യാര്‍ഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. താമരശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകള്‍ ദേവനന്ദയേയും എകരൂല്‍ സ്വദേശിയായ വിഷ്ണുവിനെയുമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് വിദ്യാര്‍ഥിനിയെ കാണാതായത്. വിദ്യാര്‍ഥിനിയെ കാണതായ ദിവസം എകരൂല്‍ സ്വദേശിയായ യുവാവിനെയും കാണാതാകുകയായിരുന്നു.
ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ കാപ്പിക്കുന്നിലെ ആള്‍ താമസമില്ലാത്ത വീട്ടിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് നിഗമനം. മകള്‍ ദേവനന്ദയേ കാണാതായതിനെത്തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.