തലശേരി: ചൊക്ളി നിടുമ്പ്രത്ത് സൂര്യാഘാതമേറ്റ് കിണര്‍ നിര്‍മ്മാണ തൊഴിലാളി മരിച്ചു.ജോലിക്കിടെ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മാഹിപന്തക്കല്‍ സ്വദേശി മരിച്ചു.ഉടുമ്പന്റവിടെ മതേമ്പത്ത് യു.എം. വിശ്വനാഥന്‍ (53) ആണ് കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ചൊക്ളി നിടുംമ്പ്രത്തെ പുതിയ കിണര്‍ നിര്‍മ്മാണ പ്രവൃത്തി നടത്തുന്നതിനിടെയാണ് വിശ്വനാഥന് സൂര്യാഘാതമേറ്റത്. കിണര്‍ കുഴിക്കല്‍ പൂര്‍ത്തിയായി പടവുകള്‍ കെട്ടുന്നതിനിടയിലാണ് സൂര്യാഘാതമേറ്റത്.കുഴഞ്ഞുവീണ വിശ്വനാഥനെ ഉടന്‍ സഹ തൊഴിലാളികള്‍ പള്ളൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. തുടര്‍ന്ന് മഞ്ഞോടിയിലെ ഇന്ദിരാ ഗാന്ധിസഹകരണ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍, ആരോഗ്യ സ്ഥിതി ഗുരുതരമായതോടെ വിദഗ്ധ ചികിത്സക്കായി കണ്ണൂര്‍ ചാലയിലെ ആശുപത്രിയിലേക്ക് മാറ്റി. അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മരണമടഞ്ഞത്