ആലുവയില്‍ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണില്‍ ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു. മത്സ്യവുമായി വരികയായിരുന്ന കണ്ടെയ്‌നര്‍ ലോറിയാണ് ഇടിച്ചത്.ലോറിയിലുണ്ടായിരുന്ന ആന്ധ്ര നെല്ലൂര്‍ സ്വദേശികളാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസ് സംശയിക്കുന്നത്.ഇന്ന് പുലര്‍ച്ചെ 1.50 നായിരുന്നു അപകടം. അപകടത്തില്‍ കണ്ടെയ്‌നര്‍ ലോറിയുടെ എഞ്ചിന്‍ ക്യാബിന്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തിന് പിന്നാലെ പുലര്‍ച്ചെ നാല് മണിയോടെ വിമാനത്താവള പരിസരത്ത് നിന്നും വന്ന ഒരു കാര്‍ അപകടത്തില്‍ പെട്ട ലോറി കാണാന്‍ പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ പിന്നില്‍ മറ്റൊരു കാറിടിച്ചും അപകടമുണ്ടായി. ഈ അപകടത്തില്‍ ഒരാള്‍ക്ക് നിസാര പരിക്കേറ്റു.