പാലക്കാട് : ഉയര്‍ന്ന താപനില തുടരുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഇളവുകളോടെ മെയ് ആറ് വരെ നിയന്ത്രണങ്ങള്‍ തുടരാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.എസ് ചിത്ര അറിയിച്ചു.പ്രൊഫ്ണല്‍ കോളെജുകള്‍, മെഡിക്കല്‍ കോളെജുകള്‍ ഉള്‍പ്പടെയുളള വിദ്യഭ്യാസസ്ഥാപനങ്ങള്‍ ട്യൂട്ടോറിയല്‍സ്, അഡീഷണല്‍ ക്ലാസുകള്‍ , സമ്മര്‍ ക്ലാസുകള്‍ എന്നിവ മെയ് 6 വരെ ഓണ്‍ലൈനായി മാത്രമെ പ്രവര്‍ത്തനം നടത്താന്‍ പാടുളളു. കായിക പരിപാടികള്‍, പരേഡുകള്‍ എന്നിവ രാവിലെ 11 മുതല്‍ 3 വരെയുള്ള സമയം പാടുള്ളതല്ല. ആയുര്‍വേദ, ഡന്റല്‍ വിഭാഗങ്ങളിലെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും ക്ലാസുകള്‍ ഓണ്‍ലൈനായി നടക്കും.തൊഴിലുടമകള്‍ക്ക് ആസ്ബറ്റോസ്, ട്വിന്‍ ഷീറ്റിന് കീഴില്‍ താമസിക്കുന്ന തൊഴിലാളികളെ ഉടന്‍ മാറ്റി താമസിപ്പിക്കാന്‍ നിര്‍ദ്ദേശമുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജില്ലയിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ച് അടിയന്തിര പ്രാധാന്യത്തോടെ ഫയര്‍ ഓഡിറ്റ് നടത്തണം.രാവിലെ 11 മുതല്‍ വൈകീട്ട് 3വരെ കന്നുകാലികളെ മേയാന്‍ വിടാന്‍ പാടുള്ളതല്ല.