മുതലപ്പൊഴിയിൽ മൽസ്യബന്ധന വള്ളം മറിഞ്ഞ് മരണപ്പെട്ട ജോണിയുടെ വീട് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി സന്ദർശിച്ചു.

തിരുവനന്തപുരം : 10 വർഷത്തിനിടെ 70ഓളം മരണങ്ങൾക്കാണ് ഈ പ്രദേശം സാക്ഷിയായത്.
അശാസ്ത്രീയമായ പുലിമുട്ട് നിർമ്മാണവും
മണൽ അടിഞ്ഞ് കൂടുന്നത് നീക്കം ചെയ്യാത്തതും അപകടങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നുവെന്ന്
തീരവാസികൾക്ക് പരാതിയുണ്ട്.
പുലിമുട്ട് അപകടമുണ്ടാക്കുന്നുവെന്ന് CWPRS
റിപ്പോർട്ട് വന്നിട്ടും ഒരു നടപടിയും സർക്കാർ കൈകൊള്ളാത്തത് പ്രതിഷേധാർഹമാണ്.
പുലിമുട്ടിൻ്റെ നീളം കൂട്ടണമെന്നും
പ്രവേശനകവാടം മാറ്റി സ്ഥാപിക്കണമെന്നും
തീരവാസികൾ ആവശ്യപ്പെടുന്നുണ്ട്.
മരിച്ച ജോണിയുടെ കുടുംബത്തിന്
10 ലക്ഷം രൂപ സഹായം അനുവദിക്കണമെന്നും വീട് നിർമ്മിച്ച് നൽകണമെന്നും റസാഖ് പാലേരി ആവശ്യപ്പെട്ടു
അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ അടിയന്തിര നടപടി കൈകൊള്ളണം
സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ്
തിരുവനന്തപുരം ജില്ലാ ട്രഷറർ ഷാജഹാൻ വെഞ്ഞാറമൂട്,
സെക്രട്ടറിമാരായ സൈഫുദീൻ പരുത്തിക്കുഴി,
ശാഹിദ ഹാറൂൻ എന്നിവർ കൂടെയുണ്ടായിരുന്നു

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

ten − six =