തൃശൂർ : നെടുമ്പാളില്‍ കിടപ്പുരോഗിയായ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിയും സഹോദരിയുടെ സുഹൃത്തും അറസ്റ്റില്‍.നെടുമ്പാള്‍ വഞ്ചിക്കടവ് കാരിക്കുറ്റി വീട്ടില്‍ രാമകൃഷ്ണന്റെ മകൻ സന്തോഷ് (45) മരിച്ച കേസിലാണ് സഹോദരി ഷീബ, ഇവരുടെ സുഹൃത്ത് പുത്തൂർ പൊന്നൂക്കര കണ്ണമ്പുഴ വീട്ടില്‍ സെബാസ്റ്റ്യൻ (49) എന്നിവർ അറസ്റ്റിലായത്.
ഓട്ടോറിക്ഷ തൊഴിലാളിയായിരുന്ന സന്തോഷ് ഏറെ നാളായി തളർച്ച ബാധിച്ച് കിടപ്പായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സന്തോഷിനെ വീടിനകത്ത് മരിച്ചനിലയില്‍ കണ്ടത്. സന്തോഷിനോടൊപ്പം കഴിഞ്ഞിരുന്ന സഹോദരി ഷീബയും സുഹൃത്ത് സെബാസ്റ്റ്യനുമാണ് മരണവിവരം സമീപവാസികളെ അറിയിച്ചത്.