തിരുവനന്തപുരം :-പൂജപ്പുര ഉണ്ണി നഗർ റെസിഡന്റ്സ് അസോസിയേഷൻ വനിതാ വേദി മാതൃദിനത്തിൽ അസോസിയേഷൻ പരിധിയിൽ ഉള്ള പതിനെട്ടോളാം മുതിർന്ന അമ്മമാരെ കസവു ഷാൾ അണിയിച്ചു ആദരിച്ചത് ശ്രദ്ധേയമായി. പൂജപ്പുര നേതാജി റോഡിൽ ശങ്കു ചക്രം വസതിയിൽ താമസം ലീല ടീച്ചർക്ക് വനിതാ വേദി പ്രവർത്തകരും, രക്ഷാ ധി കാരിയും ആയ കെ. സതി അമ്മ, പ്രസിഡന്റ് പി എസ് ലേഖ, സെക്രട്ടറി പി വി സുജ, വൈസ് പ്രസിഡന്റ് മായ, ജോയിന്റ് സെക്രട്ടറിപി എസ് അശ്വതി, ശശി കലാ ദേവി, വിജയാബിക, ജ്യോതി, ഗിരിജ ജനാർദ്ദനൻ തുടങ്ങിയവർ ആണ്ഈ പരിപാടികളിൽ പങ്കെടുത്തത്. തുടർന്നു ഈ സംഘം മറ്റു വീടുകളിലും എത്തി മുതിർന്ന അമ്മമാരെ ആദരിച്ചു.