പാലക്കാട് : കൊടുവായൂര്‍ കണ്ണാടിയില്‍ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വീട്ടമ്മ മരിച്ചു. കൊടുവായൂര്‍ എത്തനൂര്‍ പൂളക്കാട് വീട്ടില്‍ പാറു (64) ആണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ 10.45-ഓടെ കണ്ണാടി ഹയര്‍സെക്കന്‍ഡറിസ്‌കൂളിനു സമീപത്താണ് അപകടമുണ്ടായത്.ദേശീയപാതയുടെ വടക്കുഭാഗത്തുള്ള സഹോദരന്റെ വീട്ടില്‍നിന്ന് തെക്കുഭാഗത്തുള്ള തറവാട്ടിലേക്ക് പോകുമ്പോഴാണ് കാറിടിച്ചത്. തെലങ്കാനയില്‍നിന്ന് കേരളത്തില്‍ ഉല്ലാസയാത്രയ്‌ക്കെത്തിയ യുവാക്കള്‍ തൃശ്ശൂരില്‍നിന്ന് കോയമ്പത്തൂരിലേക്ക് തിരിച്ചുപോയിരുന്ന കാറാണ് വീട്ടമ്മയെ ഇടിച്ചത്.ഇടിയേറ്റ് മുകളിലേക്ക് തെറിച്ച വീട്ടമ്മ തലകുത്തി വീണതായി ദൃക്സാക്ഷികള്‍ പറഞ്ഞു.