കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്‍ എടുത്തവര്‍ക്കും പാര്‍ശ്വഫലങ്ങളെന്ന് റിപ്പോര്‍ട്ട്. ഭാരത് ബയോടെക് പുറത്തിറക്കിയ കൊവാക്‌സിന്‍ സ്വീകരിച്ച മൂന്നിലൊന്ന് പേര്‍ക്കും പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയെന്നാണ് പഠനറിപ്പോര്‍ട്ട് പറയുന്നത്.ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.
635 കൗമാരക്കാരിലും 291 പ്രായപൂര്‍ത്തിയായവരിലുമാണ് പഠനം നടത്തിയത്. വാക്‌സിനെടുത്ത് ഒരു വര്‍ഷത്തിന് ശേഷമാണ് ഇവരില്‍ നിന്ന് വിവരങ്ങള്‍ സ്വീകരിച്ചത്. തുടര്‍ നിരീക്ഷണങ്ങള്‍ നടത്തി പഠനറിപ്പോര്‍ട്ട് തയ്യാറാക്കുകയായിരുന്നു. പഠനത്തിന് വിധേയരാക്കിയവരില്‍ മൂന്നില്‍ ഒരാള്‍ക്ക് വീതം പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുണ്ട്.926 പേരില്‍ 50 ശതമാനമാളുകള്‍ക്കും തുടര്‍ന്നുള്ള കാലയളവില്‍ ശ്വാസകോശ അണുബാധയുണ്ടായി. പത്ത് ശതമാനമാളുകള്‍ക്ക് ചര്‍മ്മ സംബന്ധമായ രോഗങ്ങളുണ്ടായി. അഞ്ച് ശതമാനത്തോളമാളുകള്‍ക്ക് നാഡീ വ്യവസ്ഥയില്‍ തകരാറുകളുണ്ടായി. മാത്രമല്ല ഹൃദയസംബന്ധമായ രോഗങ്ങളും ഇവര്‍ക്കുണ്ടായെന്നും പഠനം കണ്ടെത്തി.