തിരുവനന്തപുരം: നായ വളര്‍ത്തല്‍ കേന്ദ്രത്തിന്‍റെ മറവില്‍ ലഹരി വില്‍പ്പന നടത്തിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.തിരുവനന്തപുരം ചെന്നിലോട്ട് നടന്ന സംഭവത്തില്‍ അങ്കമാലി സ്വദേശി ജിജോ ജേക്കബിനെയും സഹായി മനീഷിനെയുമാണ് സിറ്റി ഡന്‍സാഫ് സംഘം പിടികൂടിയത്.
ആറോളം വിദേശ നായ്ക്കളെയാണ് ഇവർ വളർത്തിയിരുന്നത്. തമിഴ്നാട്ടിലെ നായ വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നാണ് ജിജോ ജേക്കബ് ഇത്രയധികം നായകളെ എത്തിച്ചത്. നായ വളർത്തലിന്‍റെ മറവില്‍ ലഹരിച്ച കച്ചവടം നടക്കുന്നതായി മനസിലാക്കിയ ഡാൻസാഫ് സംഘം കഴിഞ്ഞ മൂന്നു ദിവസമായി ഇവരെ നിരീക്ഷിക്കുകയായിരുന്നു.
ഇലരുടെ വീട്ടില്‍ നിന്നും എംഡിഎ ഉള്‍പ്പെടെ ലഹരി വസ്തുക്കളും നാടന്‍ ബോംബുകളും കണ്ടെത്തി.