പയ്യന്നൂർ: പയ്യന്നൂർ പെരുമ്പയില്‍ വീടുകുത്തിത്തുറന്ന് മോഷണം. പെരുമ്ബ ടൗണില്‍ ലെത്തീഫിയ സ്കൂളിനു സമീപത്തെ സി എച്ച് സുഹറയുടെ വീട്ടിലാണ് രാത്രിയില്‍ കവർച്ച നടന്നത്. 75 പവൻ സ്വർണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഭർത്താവ് ആമുവിനൊപ്പമായിരുന്നു സുഹറ. വീട്ടില്‍ മകനും ഭാര്യയും മക്കളുമാണ് ഉണ്ടായിരുന്നത്. ഇവർ മുകളിലത്തെ നിലയിലായിരുന്നു.
വീട്ടുകാർ രാവിലെ ഉണർന്ന് താഴേക്ക് വന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്.
താഴെ നിലയുടെ വാതില്‍ കമ്ബിപ്പാര കൊണ്ട് കുത്തിത്തുറന്ന നിലയിലാണ്. രണ്ട് കിടപ്പുമുറികളും ഷെല്‍ഫുകളും കുത്തിത്തുറന്നു. സാധനങ്ങളെല്ലാം വാരി വലിച്ചിട്ട നിലയിലാണ്. വാതില്‍ കുത്തിത്തുറക്കാൻ ഉപയോഗിച്ചതെന്നു കരുതാവുന്ന കത്തിയും മുറിയിലുണ്ടായിരുന്നു.