ലക്നൗ: ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖിയുടെ മൂത്ത സഹോദരൻ അയാസുദ്ദീൻ സിദ്ദിഖി അറസ്റ്റില്‍. വ്യാജരേഖ ചമച്ചയുമായി ബന്ധപ്പെട്ട് യുപി മുസാഫർനഗർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.ജില്ലാ മജിസ്‌ട്രേറ്റാണ് പരാതി നല്‍കിയത്.അയാസുദ്ദീൻ ജില്ലാ മജിസ്‌ട്രേറ്റ് കോടതിയുടെ കത്ത് വ്യാജമായി നിർമ്മിച്ച് സർക്കാർ വകുപ്പുകള്‍ക്ക് നല്‍കിയെന്നാണ് റിപ്പോർട്ട്. ജാവേദ് ഇഖ്ബാല്‍ എന്ന വ്യക്തിയുമായി നിലനിന്നിരുന്ന കൃഷിഭൂമി തർക്കവുമായി ബന്ധപ്പെട്ട ഉത്തരവായിരുന്നു ഇത്. കൂടുതല്‍ പരിശോധനയില്‍ കോടതി ഉത്തരവ് വ്യാജമാണെന്ന് കണ്ടെത്തി. തുടർന്ന് ജില്ലാ മജിസ്‌ട്രേറ്റ് പരാതി നല്‍കുകയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 420, 467, 468, 471 വകുപ്പുകള്‍ പ്രകാരം അയാസുദ്ദീനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.