കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ തിയറ്റര്‍ ഉടമ മരിച്ചു

മലപ്പുറം: കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ തിയറ്റര്‍ ഉടമ മരിച്ചു. മുക്കം സ്വദേശി കിഴുക്കാരക്കാട്ട് ജോസഫ് (കുഞ്ഞേട്ടന്‍, 75)ആണ് മരിച്ചത്.മുക്കം അഭിലാഷ് തീയറ്റര്‍ അടക്കം അറിയപ്പെടുന്ന നിരവധി തിയറ്ററുകളുടെ ഉടമയാണ്.ചൊവാഴ്ച രാത്രി പത്തരയോടെയാണ് അപകടം. തീയറ്റര്‍ ഉടമകളുടെ യോഗം കഴിഞ്ഞ് മടങ്ങിയ ജോസഫ് ചങ്ങരംകുളത്ത് സുഹൃത്തിനെ കാണാനായി ഇറങ്ങിയിരുന്നു. സുഹൃത്തുമായി സംസാരിച്ച്‌ കൊണ്ടിരിക്കെ പുറകിലേക്ക് നീങ്ങിയ ജോസഫ് അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു.
ഉടനടി ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

eight + seven =