എരുമേലി: മുക്കൂട്ടുതറയില്‍ കടത്തിണ്ണയില്‍ മധ്യവയസ്കനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.ചാത്തൻതറ ഇടത്തിക്കാവ് സ്വദേശി താഴത്തുവീട്ടില്‍ മനോജിനെയാണ് (48) എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്. മൂകനും, ബധിരനുമായ മനോജിനെ തിരുവല്ലയിലെ ഒരു സ്ഥാപനത്തില്‍ എത്തിച്ചാണ് മൊഴി രേഖപ്പെടുത്തിയത്. ഇയാളെ മുക്കൂട്ടുതറയിലെത്തിച്ച് തെളിവെടുപ്പും നടത്തി. മുട്ടപ്പള്ളി സ്വദേശി വിളയില്‍ ഗോപിയെയാണ് (72) വ്യാഴാഴ്ച മുക്കൂട്ടുതറയിലെ പഞ്ചായത്ത് വക കെട്ടിടത്തിലെ കടത്തിണ്ണയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തലക്ക് മുറിവേറ്റ് രക്തം ഒലിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.ആന്തരിക അവയവങ്ങള്‍ക്കേറ്റ ക്ഷതത്തെ തുടർന്നുണ്ടായ അമിത രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.