തിരുവനന്തപുരത്ത് ആളില്ലാത്ത വീട് കുത്തിതുറന്ന് ലക്ഷങ്ങളുടെ മോഷണം. മുന്‍വാതില്‍ കുത്തിപ്പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് മുറിക്കുള്ളിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണവും പണവും കവര്‍ന്നു.തിരുവല്ലം ചിത്രാജ്ഞലി റോഡിന് സമീപം ഹക്കീം തറവാട്ടില്‍ സയ്യദ് യൂസഫിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അലമാരയിലുണ്ടായിരുന്ന അഞ്ചുപവന്റെ മാല, ഒന്നര ലക്ഷം രുപ വിലവരുന്ന റാഡോ വാച്ച്, 18.000 രൂപ എന്നിവയാണ് നഷ്ടപ്പെട്ടത്.
കഴിഞ്ഞ എട്ടുദിവസമായി സയ്യദും കുടുംബവും വീട്ടിലില്ലായിരുന്നു. തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് വീട്ടില്‍ തിരിച്ച് എത്തിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് തിരുവല്ലം പോലീസില്‍ പരാതി നല്‍കി. പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി.