പാലക്കാട്: പാലക്കാട് ആലത്തൂർ തെന്നിലാപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ പ്രതിക്ക് 19 വർഷം കഠിനതടവും 85,000 രൂപ പിഴയും.കാവശ്ശേരി സ്വദേശി സുഭാഷിനെയാണ് മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ്ഗ പ്രത്യേക കോടതി ശിക്ഷിച്ചത്. 2015 നവംബറിലാണ് കേസിനാസ്പദമായ സംഭവം.9 വർഷം മുന്നെ ഒരു ഉത്സവപ്പറമ്പില്‍ വെച്ചുണ്ടായ വാക്കു തർക്കത്തിനിടയാണ് പ്രതി സുഭാഷ് മനോജ് എന്ന ചെറുപ്പക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രമണത്തില്‍ മനോജിന്റെ കൈപ്പത്തിയിലെ തള്ളവിരല്‍ അറ്റുതൂങ്ങിയിരുന്നു. വധശ്രമം മാരകായുധം കൊണ്ട് വെട്ടി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ആയിരുന്നു പ്രതിക്കെതിരെ ചുമത്തിയിരുന്നത്. പത്തുവർഷവും അമ്പതിനായിരം രൂപ പിഴയുംമാരകായുധം കൊണ്ട് ആക്രമിച്ചതിന് 35000 രൂപ പിഴയുമാണ് നിലവില്‍ ശിക്ഷ.മണ്ണാർക്കാട് പട്ടികവർഗ്ഗ പ്രത്യേക കോടതി ജഡ്ജി ജോമോൻ ജോണ്‍ ആണ് ശിക്ഷ വിധിച്ചത്.