ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ൻ്റെ
സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളുടെ
ഭാഗമായിട്ടുള്ള നിർധന
വിദ്യാർത്ഥികൾക്കുള്ള ധനസഹായ
വിതരണവും , യൂണിഫോം വാങ്ങുന്നതിനുള്ള
തുകയും കൂടി ആകെ Rs 9,41,500.00, 239
വിദ്യാർത്ഥികൾക്ക് ഇന്ന്
ക്ഷേത്ര നടപ്പന്തലിൽ വച്ചു
നടന്ന ചടങ്ങിൽ ബഹു പൊതുവിദ്യാഭ്യാസ,
തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി
അവർകൾ വിതരണം ചെയ്തു. പ്രസ്തുത
ചടങ്ങിൽ ആറ്റുകാൽ വാർഡ് കൗൺസിലർ
ശ്രീ ആർ ഉണ്ണികൃഷ്ണൻ നായർ, ട്രസ്റ്റ്
ചെയർമാൻ ശ്രീ S. വേണുഗോപാൽ,
പ്രസിഡൻറ് ശ്രീമതി വി .ശോഭ, സെക്രട്ടറി ശ്രീ
K. ശരത് കുമാർ, ജോയിൻ സെക്രട്ടറി ശ്രീ A.S.
Anumodh ,ട്രഷറർ ശ്രീമതി ഗീത കുമാരി A.
സാമൂഹ്യ ക്ഷേമ കമ്മിറ്റി കൺവീനർ ശ്രീമതി
രാജലക്ഷ്മി .J എന്നിവർ
സന്നിഹിതരായിരുന്നു.