മലപ്പുറം: വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവം പ്ലസ് വണ്‍ സീറ്റ് കിട്ടാത്ത നിരാശയിലെന്ന് ബന്ധുക്കള്‍. മലപ്പുറം പരപ്പനങ്ങാടിയില്‍ ആണ് സംഭവം നടന്നത്.പ്ലസ് വണ്‍ സീറ്റു കിട്ടാത്തതില്‍ കുട്ടിക്ക് നിരാശയുണ്ടായിരുന്നു. ഇതു സംബന്ധിച്ച് ബന്ധുക്കള്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.
എന്നാല്‍, പ്ലസ് വണ്‍ സീറ്റ് കിട്ടാത്തതാണ് മരണകാരണം എന്ന് പൂർണമായി പറയാനാവില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടിക്ക് എന്തോ മാനസിക പ്രശ്നമുള്ളതായാണ് അറിഞ്ഞതെന്ന് പോലീസ് അറിയിച്ചു. അതിന് ചികിത്സ തേടിയിട്ടുള്ളതായി ബന്ധുക്കള്‍ അറിയിക്കുകയും ചെയ്തു.