ആലപ്പുഴ: തലവടിയില്‍ രണ്ട് വ്യത്യസ്ഥ അപകടങ്ങളില്‍ സ്‌കൂട്ടർ യാത്രക്കാരിയായ യുവതിക്ക് പരിക്ക്.ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടറിന് മുകളില്‍ ഓലമടല്‍ വീണും, കെഎസ്.ആർ.ടി.സി. ബസ്സിന് മുന്നില്‍ മരത്തിൻ്റെ ചില്ല വീണുമാണ് അപകടമുണ്ടായത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 3 ന് തലവടി കൊച്ചമ്മനം കലുങ്കിന് സമീപം ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളിലേയ്ക്ക് തെങ്ങോല അടർന്നു വീണ് ഹെല്‍മറ്റ് പൊട്ടിയാണ് തലവടി സ്വദേശി ശ്രീലക്ഷ്മിക്ക് പരിക്കേറ്റത്. തലയോട്ടിയില്‍ ആഴത്തിലുള്ള മുറിവ് ഉണ്ടായതിനെ തുടർന്ന് എടത്വാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്ക് പരുമല സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.