നഗരസഭ അധികൃതർ ഇതൊന്നും കാണുന്നില്ലേ…..? ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിനു മുന്നിലുള്ള രാമചന്ദ്രൻ റോഡിൽ കടകൾ നടത്തുന്നവർ “നടപ്പാതകൾ കൈയ്യറി “

(അജിത് കുമാർ. ഡി )

തിരുവനന്തപുരം :- അനന്തപുരിയുടെ വിരി മാറിൽ കാൽ നടക്കാർക്കുള്ള നടപ്പാതകൾ കൈയ്യേറി കടക്കാർ തങ്ങളുടെ ചെറുതും, വലുതും ആയ കച്ചവടങ്ങൾ പൊടി പൊടിക്കുമ്പോൾ അത് തടഞ്ഞു നടപടി എടുക്കേണ്ട നഗരസഭക്കും, പോലീസിനും”മിണ്ടാട്ടമില്ല “. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിനു മുന്നിലുള്ള രാമചന്ദ്രൻ റോഡിന്റെ സ്ഥി തി യാണിന്ന് ഇവിടുത്തെ മുഖ്യ പ്രതി പാദ്യ വിഷയം. രാമചന്ദ്രൻ റോഡിന് ഇരു വശത്തും പ്രവർത്തിക്കുന്ന ചെറുതും, വലുതും ആയ എല്ലാ കടകളുടെയും മുൻ വശം എന്നുള്ളത് റോഡു വക്കത്താണ്. എന്നാൽ ആ ഭാഗത്തെ കാൽ നട യാത്രക്കാർക്കുള്ളറോഡിനു ഇരു വശവും ഉള്ള പൊതു നടപ്പാതയിൽ ആണ് കച്ചവടം നടത്തുന്നത്. തുണികൾ, മധുര പലഹാരകച്ചവടം, തുടങ്ങിയവ എല്ലാം കടകൾക്കുള്ളിൽ നിന്നും നടപ്പാതയിൽ ഇറക്കി വച്ചിരിക്കുകയാണ്. ഇത് മൂലം റോഡിന്റെ ഇരുവശത്തെയും സാധാരണ ജനങ്ങൾക്കുള്ള കാൽ നടപ്പാതകൾ ഇല്ലാതാകുകയും കാൽനടക്കാരും, ഇവിടെ എത്തുന്ന സാധാരണ ജനങ്ങൾക്കും നടന്നു നീങ്ങാൻ ഇടുങ്ങിയ റോഡ് ആണ് ശരണം. ഇരു വശങ്ങളിലേക്കും വാഹന ഗതാഗതം കൂടി യാകുമ്പോൾ ഇവിടെ എത്തുന്നവർക്ക് ഒരടി മുന്നോട്ടു വക്കണം എങ്കിൽ മണിക്കൂറുകൾ തന്നെ വേണ്ടി വരുന്ന അവസ്ഥ യാണ്‌ ഇന്ന് ഉള്ളത്. ഓണം, കർക്കിടകവാവ്, പെരുന്നാൾ തുടങ്ങിയ വിശേഷ ദിവസങ്ങളിൽ ഈ റോഡിലേക്ക് ഇറങ്ങി നടക്കണം എങ്കിൽ “കളരി അഭ്യാസം “കൂടിഅറിഞ്ഞു മാത്രമേ മെയ് വഴക്കത്തോടെ ഈ റോഡിൽ കൂടി സഞ്ചരിക്കാൻ ആകൂ. ഇവിടെ ഉള്ള ചെറുതും, വലുതുമായ കടക്കാർക്ക് കടക്കുഅകത്തു ഉള്ള സ്ഥലങ്ങളിൽ മാത്രം കച്ചവടം അനുവദിക്കാതെ മുന്നിലെ നടപ്പാതകൾ കൈയ്യേറി കച്ചവടം നടത്താൻ ആരാണ് അനുവാദം കൊടുത്തത്. അവിടെയുള്ള എല്ലാ കടക്കാരും സ്ഥലനികുതി ഉൾപെടെ ഉള്ളവർ കൃത്യമായി അടക്കുന്നുണ്ടോ, റോഡിലെ നടപ്പാതകൾ കൈയ്യേറി നടത്തുന്ന കച്ചവടത്തിന് ആരാണ് മൗനഅനുവാദം കൊടുത്തത് എന്നുള്ള ചോദ്യങ്ങൾക്കുമുന്നിൽ ബന്ധപ്പെട്ട അധികൃതർക്കു ഒരുമറുപടിയും ഇല്ലാത്ത അവസ്ഥ യാണ്‌ ഇന്നുള്ളത്. ഇവിടെ എത്തുന്ന ആയിരക്കണക്കിന് ആൾക്കാരുടെ ജീവനും, സ്വത്തിനും വിലഇല്ലേ എന്നുള്ളചോദ്യത്തിന് മുന്നിൽ നിയമം പരിപാലിക്കുന്ന പോലീസിന് പോലും ഉത്തരം കിട്ടാത്ത ചോദ്യമായി ഇന്നും തുടരുകയാണ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

twenty − 3 =