ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ വാരിക്കാട് നാരായണൻ വിഷ്ണു പെരിയ നമ്പി സ്ഥാനമേൽക്കും

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പുതിയ പെരിയ നമ്പിയായി നിലവിലെ പഞ്ച ​ഗവ്യത്തു നമ്പി വാരിക്കാട് നാരായണൻ വിഷ്ണു സ്ഥാനമേൽക്കും. തൊടി സുബ്ബരായൻ സത്യനാരായണൻ പുതിയ പഞ്ച് ​ഗവ്യത്തു നമ്പിയാകും. നിലവിലെ പെരിയ നമ്പി അരുമണീതായ നാരായണൻ രാജേന്ദ്രൻ സ്ഥാമമൊഴിയുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമനം.ഏറ്റുമാനൂർ, ഹരിപ്പാട്, കുമാരനല്ലൂർ, കിടങ്ങൂർ ക്ഷേത്രങ്ങളിൽ മേൽശാന്തിയായിരുന്ന വാരിക്കാട് നാരായണൻ വിഷ്ണു കഴിഞ്ഞ വർഷമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പഞ്ച ​ഗവ്യത്തു നമ്പിയായി സ്ഥാനമേറ്റത്. കർണാടകയിലെ കൊക്കട ​ഗ്രാമത്തിലെ അഡിയൈ സ്വദേശിയാണ് തൊടി സുബ്ബരായൻ സത്യനാരായണൻ. ആദ്യമായാണ് അദ്ദേഹം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ സേവ നടത്തുന്നത്. പരമ്പരാ​ഗതമായി 29 ഇല്ലങ്ങളിലെ ബ്രാഹ്മണരെയും കർണാടകയിലെ കൊക്കട ​ഗ്രാമക്കാരായ തുളു ബ്രാഹ്മണരെയുമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പഞ്ച ​ഗവ്യത്തു
നമ്പി ചുമതലകൾക്കായി നിയോ​ഗിക്കുന്നത്. ബ്രഹ് മചര്യ നിഷ്ഠയിൽ ഇനി ഒരു വർഷക്കാലം നമ്പിമാർ മഠത്തിൽ കഴിയും. .

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

1 × 1 =