തിരുവനന്തപുരം :- വളർന്നു വരുന്ന പുത്തൻ തലമുറയ്ക്ക് കായിക മേഖലയിൽ മികച്ച ഫുട്ബോൾ താരങ്ങളെ വാർത്തെടുക്കാൻ പൂജപ്പുര സ്പോർട്ടിങ് യൂണിയന് കഴിയും എന്ന് ഡിക്സ്ട്രിക്ട് ഫുട് ബോൾ അസോസിയേഷൻ ഭാരവാഹി രാജീവ് കുമാർ അഭി പ്രായപെട്ടു. ജില്ലാ ലീഗ് ഫുട്ബോൾ ബി ഡിവിഷൻ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സ്പോർട്ടിങ് യൂണിയന്റെ അഭിമാന താരങ്ങൾക്ക് പൂജപ്പുര സ്പോർട്ടിങ് യൂണിയൻ സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ പങ്കെടുത്തു സംസാരിക്കവെ യാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇനിയും ആത്മാർത്ഥ മായി പരിശ്രമിച്ചാൽ വരുന്ന ഗയിമുകളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ കഴിയും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്പോർട്ടിങ് യൂണിയൻ പ്രസിഡന്റ് മോഹൻകുമാറിന്റെ ആദ്യക്ഷതയിൽ ആണ് സ്വീകരണ ചടങ്ങുകൾ നടന്നത്. കുവൈറ്റിൽ ഫ്ലാറ്റ് അപകടത്തിൽ മരണമടഞ്ഞവരോടുള്ള ആദരാജ്ഞലികൾ അർപ്പിച്ചു. സ്പോർട്ടിങ് യൂണിയൻ സെക്രട്ടറി ഗോപകുമാർ ചടങ്ങിന് സ്വാഗതം ആശംസിച്ചു. കോച്ച് അനിൽകുമാറിന് സ്പോർട്ടിങ് യൂണിയൻ 10001രൂപ പരിതോഷികം നൽകി ആദരിച്ചു. തുടർന്ന് മത്സരത്തിൽ പങ്കെടുത്ത എല്ലാ കായിക താ രങ്ങൾക്കും സ്പോർട്സ് ബനിയനും, ട്രൗസറും നൽകി ആദരിച്ചു. ചടങ്ങിന് ആശംസകൾ അർപ്പിച്ചു മുൻ കായിക താരം കൃഷ്ണൻ നായർ, സ്പോട്ടിങ് യൂണിയൻ വൈസ് പ്രസിഡന്റ് ബാബുരാജ്, വിശ്വംഭരൻ നായർ, ഔട്ട് ഡോർ ക്യാപ്റ്റൻ ഉണ്ണി, പ്രേം കുമാർ തുടങ്ങിയവർ സംസാരിച്ചു. ഗോപകുമാർ ചടങ്ങിന് കൃതജ്ഞതഅർപ്പിച്ചു.