ഇടുക്കി: വിദേശജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി നാലര കോടിയോളം രൂപ തട്ടിയെടുത്ത യുവാവ് പിടിയില്‍. ഇടുക്കി വണ്ണപ്പുറം സ്വദേശി ജോബി ജോസ് ആണ് തൊടുപുഴ പൊലീസിന്റെ പിടിയിലായത്.2023ല്‍ കൊളംബസ് എന്ന പേരില്‍ തൊടുപുഴയില്‍ തുടങ്ങിയ സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്.യു.കെ അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇരുന്നൂറോളം പേരില്‍ നിന്നായി മൂന്ന് ലക്ഷം രൂപ മുതല്‍ പന്ത്രണ്ട് ലക്ഷം രൂപ വരെ ജോബി കൈക്കലാക്കി.
തൃശൂർ, എറണാകുളം, പാലക്കാട്, കോട്ടയം ജില്ലകളില്‍ നിന്നായി 36 പരാതികളാണ് പൊലീസിന് ലഭിച്ചത്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി പതിമൂന്ന് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. തൊടുപുഴയില്‍ മാത്രം നാല് കേസുകളുമുണ്ട്. ഈ മാസം മാർച്ചില്‍ രജിസ്റ്റർ ചെയ്ത ആദ്യ കേസില്‍ ജാമ്യം എടുത്ത ശേഷം ഒളിവില്‍ പോയ പ്രതിയെ ഉത്തർപ്രദേശ് നേപ്പാള്‍ ബോർഡറില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.