തൃശൂർ കയ്പമംഗലം മൂന്നുപീടികയില്‍ ഹോട്ടലിന്റെ മറവില്‍ കഞ്ചാവ് കച്ചവടം

തൃശൂർ: തൃശൂർ കയ്പമംഗലം മൂന്നുപീടികയില്‍ ഹോട്ടലിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്ന ഇതര സംസ്ഥാനക്കാരായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ബീഹാർ സ്വദേശികളായ ഇല്യാസ് ഷേക്ക്, പർവ്വേഷ് മുഷറഫ് എന്നിവരെയാണ് തൃശൂർ റൂറല്‍ ഡാൻ സാഫ് ടീമും, കയ്പമംഗലം പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും ചെറിയ പൊതികളിലായി സൂക്ഷിച്ചിരുന്ന 250 ഗ്രാമോളം കഞ്ചാവ് പിടിച്ചെടുത്തു.ഇവർ താമസിച്ചിരുന്ന വീട്ടില്‍ നിന്നും കഞ്ചാവ് പൊതികള്‍ കണ്ടെത്തി. ബീഹാറില്‍ നിന്നും കഞ്ചാവ് കൊണ്ട് വന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും, മറ്റുമായി വില്‌പന നടത്തി വരികയായിരുന്നു പ്രതികളെന്ന് പൊലീസ് പറഞ്ഞു. മൂന്നുപീടിക അറവുശാല ബസ് സ്റ്റാന്‍റ് കെട്ടിടത്തില്‍ ഹോട്ടല്‍ നടത്തി വരികയായിരുന്നു പ്രതികള്‍. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.അതിനിടെ ആലപ്പുഴ കുമരകത്ത് നാല് കിലോഗ്രാം കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് പിടികൂടി. വേളൂർ സ്വദേശി സലാഹുദ്ദീൻ (29 വയസ്സ്), ഉളികുത്താം പാടം സ്വദേശി ഷാനവാസ് (18 വയസ്സ് ) എന്നിവരാണ് പിടിയിലായത്. ഒറീസയില്‍ നിന്നും ട്രെയിൻ മാർഗം കഞ്ചാവ് എത്തിച്ച ശേഷം നിയമപാലകരുടെ ശ്രദ്ധയില്‍പ്പെടാതിരിക്കുവാൻ കുമരകത്ത് കായല്‍ തീരത്തുള്ള സ്വകാര്യ ആഡംബര റിസോർട്ടില്‍ താമസിച്ചായിരുന്നു വില്പന. റിസോർട്ടില്‍ നിന്നും ബാഗില്‍ കഞ്ചാവുമായി ബാങ്ക് പടി ജംഗ്ഷനിലേക്ക് വരുന്നതിനിടയിലാണ് ഇവർ അറസ്റ്റിലായത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

nineteen − fifteen =