എടപ്പാളില്‍ ഇലക്‌ട്രിക് ഷോക്കേറ്റ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

മലപ്പുറം: എടപ്പാളില്‍ ഇലക്‌ട്രിക് ഷോക്കേറ്റ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. ബിഹാർ ചപ്ര ജില്ലയിലെ നയഗോണ്‍ സ്വദേശി രാജു മഹതൊ (42) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.കെട്ടിടത്തിന് മുകളില്‍ നിന്നും ഫോണ്‍ ചെയ്യുമ്ബോള്‍ കാല്‍ വഴുതി തൊട്ടു താഴെയുള്ള വൈദ്യുത കമ്പിയിലേക്ക് വീഴുകയായിരുന്നു. എടപ്പാള്‍ ടൗണില്‍ നരണിപ്പുഴ റോഡിലെ കെട്ടിടത്തിലാണ് സംഭവം. അപകടം നടന്ന കെട്ടിടത്തില്‍ രണ്ട് വർഷമായി താമസിച്ച്‌ വരികയായിരുന്നു രാജു.എടപ്പാളില്‍ വിവിധ പ്രദേശങ്ങളില്‍ നിർമാണ ജോലി ചെയ്‌തു വരികയായിരുന്നു ഇയാള്‍. കെട്ടിടത്തിലെ മൂന്നാം നിലയില്‍ നിന്നാണ് രാജു വൈദ്യുതക്കമ്പിയിലേക്കു വീണത്. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

one × one =