അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിലെ ഒധവ് നഗർ ഇൻഡസ്ട്രിയല്‍ ഏരിയയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേർ മരിച്ചു.മൂന്ന് പേർക്ക് പരിക്ക്.സ്ഥാപനത്തിന്‍റെ ഉടമ രമേഷ്ഭായ് പട്ടേല്‍ (50), സ്ഥാപനത്തിലെ തൊഴിലാളിയായ പവൻകുമാർ (25) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രാഥമികാന്വേഷണത്തില്‍ എല്‍പിജി ഗ്യാസ് സിലിണ്ടറിനു സമീപം കംപ്രസറില്‍ തീപിടിത്തമുണ്ടാവുകയും സിലിണ്ടറില്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. അതേസമയം, മൃതദേഹങ്ങള്‍ അടുത്തുള്ള സിവില്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.