ഇടുക്കി: തൊടുപുഴയില്‍ ലോറിയിലേക്ക് തടി കയറ്റുന്നതിനിടെ തെന്നിമാറി ദേഹത്ത് വീണ് ലോഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം.ഇടവെട്ടി വഴിക്കപുരയിടത്തില്‍ അബ്ദുള്‍ കരീം (68) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ഇടവെട്ടി നടയം കൂവേക്കുന്ന് ഭാഗത്താണ് അപകടമുണ്ടായത്.അപകടത്തില്‍പ്പെട്ട അബ്ദുള്‍ കരീമിനെ മറ്റ് തൊഴിലാളികള്‍ ചേര്‍ന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ചികിത്‌സയില്‍ കഴിയുന്നതിനിടെ ഇന്ന് പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു.