തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് 65 കാരൻ മരിച്ചു. ചായ്ക്കോട്ടുകോണം സ്വദേശി ബാബു ആണ് മരിച്ചത്.ഇന്ന് പുലർച്ചെയാണ് സംഭവം. നാട്ടുകാരാണ് ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലൈൻ ഓഫാക്കിയ ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. aനേരത്തെ തന്നെ ഈ പ്രദേശത്ത് ലൈൻ പൊട്ടിവീഴുന്നത് പതിവായിരുന്നത് കെഎസ്‌ഇബിയില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ യാതൊരു തരത്തിലുള്ള നടപടിയും എടുത്തിരുന്നില്ല. ബാബുവിന്റെ വീടിന് സമീപത്തുള്ള വീട്ടിലെ പമ്പിലാണ് ലൈൻ പൊട്ടിവീണത്. അതിലൂടെ നടന്നുപോകുമ്പോഴാണ് ഷോക്കേറ്റത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.